Saturday, June 20, 2009

പുത്ര ഭാഗ്യം

ഇരട്ടയായ്‌ പിറന്ന രണ്ടുണ്ണികളെ കണ്ടു ഞാന്‍
ഇന്നലെ യദൃശ്ചയാ ഒരു സുഹൃത്തിന്റെ വീട്ടില്‍
ഈരണ്ടു മാസം വീതം പ്രായമായാ കുഞ്ഞുങ്ങള്‍
ഇന്ബമായ്‌ കവര്ന്നല്ലോ എന്നുടെ മനം നൂനം.

മലര്‍ന്നു കിടന്നേറെ കൈകാലിട്ടടിച്ചിട്ടും
മധുരമായിടയ്ക്കിടെ പുഞ്ചിരി തൂകികൊണ്ടും
മാതാവിന്‍ മടിത്തട്ടില്‍ സ്ഥാനം പിടിച്ചു വേഗം
മുലയുണ്ണുവാന്‍ ധൃതി കാണിച്ചുകൊണ്ടുമവര്‍

അച്ഛനുമമ്മയേയും മുത്തശ്ശിയേയും പിന്നെ
അലസമായ്‌ സന്ദര്‍ശിക്കാന്‍ വരുന്ന കൂട്ടരെയും
അരുംയായ്‌ രസിപ്പിച്ചു കഴിക്കുന്നവര്‍ ദിനം
അത്ഭുതമൊന്നുമില്ലയെന്‍ മനം കവര്ന്നതില്‍.

പണ്ടത്തെയേതോ ഒരു കാലത്തിലെത്തീ ഞാനും
പഴയതാമോര്മകളെന്‍ ഹൃദയത്തിലല തല്ലി
പണ്ടേറെ ചെറുപ്പമായിരുന്ന കാലത്തിങ്കല്‍
പിറന്നതായിരുന്നുമെനിക്കുമിരട്ടകള്‍

വളര്‍ച്ച മുഴുമിക്കാതെ പുറത്തു കടന്നവര്‍
വളരെ ശ്രമിച്ചല്ലോയവരെ രക്ഷിക്കുവാന്‍
വിധാതാവിന്റെ വിധി തടുക്കാനായീടുമോ
വന്നിടത്തേക്കു തന്നെ തിരിച്ചു പോയീയവര്‍.

അഞ്ചാറു ദിനങ്ങളീ ഭൂമിയിലിരുന്നിട്ടും
അമ്മ തന്‍ കരലാളനമറിഞ്ഞതില്ലയവര്‍
അമ്മിഞ്ഞപ്പാലൂട്ടുവാന്‍, അരികത്തുറക്കുവാന്‍
അമ്മക്ക് ഭാഗ്യമില്ലാതായിപ്പോയ്‌, എന്ത് ചെയ്‌വാന്‍?

മറവിതന്‍ മണിച്ചെപ്പില്‍ മൂടിവെച്ചൊരോര്മകള്‍
മങ്ങാതെ തെളിഞ്ഞെന്റെ മനസ്സില്‍ വന്നുവെന്നോ?
മാതാപിതാക്കന്മാര്‍ തന്‍ കണ്ണിലുണ്ണികളായ
മക്കള്‍ക്ക്‌ ദീര്‍ഘായുസ്സു നല്‍ക നീ ജഗദീശാ!

6 comments:

  1. chechi, kavitha nannayittund. vayichu theerumpozhekk niranja valsalyathinte pratheethi...

    ReplyDelete
  2. കവിത നന്നായിരിക്കുന്നു ...അക്ഷരപ്പിശകുകള്‍ ഒഴിവാ‍ക്കാമായിരുന്നു..

    ReplyDelete
  3. ഒരുപാട്‌ നന്ദി അഭിനന്ദനങ്ങള്‍ എന്തിനാണെന്നല്ലെ.. സ്വന്തം ഹൃദയ വികാരങ്ങളെ കവിതകളിലൂടെ പ്രകാശിപ്പിക്കനുള്ള ഈ ശ്രമത്തിന്‌.... കവിത എന്നുള്ള നിലയ്ക്ക്‌ അതിന്‍റെ ആഖ്യാനത്തിനും അവതരണത്തിനും എന്തൊക്കെ പിഴവുണ്ടായാലും ഈ പരിശ്രമത്തെ ശ്ളാഖിക്കാതിരിക്കാനാവില്ല.....എഴുതുക എഴുതിക്കൊണ്ടേയിരിക്കുക.

    ReplyDelete
  4. അഞ്ചാറു ദിനങ്ങളീ ഭൂമിയിലിരുന്നിട്ടും
    അമ്മ തന്‍ കരലാളനമറിഞ്ഞതില്ലയവര്‍

    ഈ വരികൾ വല്ലാതെ വിഷമിപ്പിച്ചു.


    എല്ലാ വിധ ആശംസകളും

    ReplyDelete
  5. മുജീബ്‌, കുമാരന്‍, ബിനു , സന്തോഷ്‌, വശംവദൻ എല്ലാവര്ക്കും ഒത്തിരി നന്ദി, സ്വന്തം അനുഭവം ആയതിനാലാവും മനസ്സിനെ സ്പര്‍ശിച്ചത്.

    ReplyDelete